
സംഗീത സംവിധായകൻ ഗോപി സുന്ദറിനെ ടാഗ് ചെയ്ത് മോഡൽ ഷിനു പ്രേം. തകർന്ന വേലികൾ കാണാതെ നിങ്ങളുടെ പൂന്തോട്ടത്തെ ആരാധിക്കുവാനാണ് നിങ്ങളുടെ യഥാർത്ഥ സുഹൃത്ത് എന്ന വരികളോടെയാണ് ഷിനുവിന്റെ പോസ്റ്റ്. മൈ ഗുരു, റെസ്പെക്ട് ലൈഫ് ,ഷൂട്ട് തുടങ്ങിയ ഹാഷ് ടാഗുകളും ചിത്രത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്.2023ൽ മിസ് തൃശൂർ ആയി കിരീടം നേടിയിട്ടുണ്ട് ഷിനു പ്രേം. ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത് ഇതിനകം ചർച്ചയായി കഴിഞ്ഞു.
എങ്ങനെയാണ് ഇങ്ങനെ പുതിയ ബന്ധങ്ങൾ ഉണ്ടാക്കുന്നതെന്നുള്ള പരിഹാസ കമന്റുകൾ ഗോപി സുന്ദറിന് നേരേ ഉയരുന്നു. സാധാരണ പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കും അതേഭാഷയിൽ തന്നെ ചുട്ട മറുപടികൾ ഗോപി സുന്ദർ നൽകാറുണ്ട്.
അമൃത സുരേഷ് - ബാല വിവാദത്തിൽ അമൃതയെ പിന്തുണച്ചതിനും നേരത്തേ ഗോപി സുന്ദറിനെതിരെ വിമർശനം ഉയർന്നിരുന്നു. നീ ശക്തയായ സ്ത്രീയാണ്. കരുത്തുറ്റ അമ്മയായി നിലകൊള്ളൂ എന്നായിരുന്നു അമൃതയുടെ ഫേസ്ബുക്ക് കുറിപ്പിന് കീഴെ ഗോപിസുന്ദർ കുറിച്ചത്. അമൃത സുരേഷുമായുള്ള ബന്ധത്തിന് എന്ത് സംഭവിച്ചെന്ന് ഗോപി സുന്ദർ ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല. അമൃതയുമായി പിരിഞ്ഞതിനുപിന്നാലെ സുഹൃത്ത് മയോനിക്കൊപ്പമുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവച്ചിരുന്നു.
പെൺ സുഹൃത്തുക്കൾക്കൊപ്പം ചിത്രം പങ്കുവയ്ക്കുമ്പോഴെല്ലാം ഗോപിസുന്ദർ അധിക്ഷേപം നേരിടാറുണ്ട്.