
തിരുവനന്തപുരം: ഋഷിമംഗലം റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും പൊതുയോഗവും ഋഷിമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു.ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്‌ട്രേറ്റ് എം.യു.വിനോദ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.പി.ജെ.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരാരോഗ്യ സമിതി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു മുഖ്യപ്രഭാഷണം നടത്തി.പുതിയ ഭാരവാഹികളായി പി.ടി.തോമസ്(പേട്രൺ),ഡോ.പി.ജെ.ശിവകുമാർ(പ്രസിഡന്റ്),ഡോ. ബാലചന്ദ്രൻ നായർ(വൈസ് പ്രസിഡന്റ്),പി.എസ്.സരോജം(സെക്രട്ടറി),അഭിലാഷ്(ജോയിന്റ് സെക്രട്ടറി),ജസ്റ്റിൻ അലക്സാണ്ടർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.