vicemen-varkala

വർക്കല: വൈസ് മെൻ ഇന്റർനാഷണൽ വർക്കല ടൗൺ ക്ലബിന്റെ നേതൃത്വത്തിൽ വൃദ്ധരെയും അവശത അനുഭവിക്കുന്നവരെയും ഒരു കൈ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന കെയർ ദി ഏജ്ഡ് പ്രോഗ്രാമിന്റെ ഭാഗമായി വർക്കല ഗവ. താലൂക്ക് ഹോസ്പിറ്റിലിന് വീൽചെയർ സംഭാവന നൽകി. വൈസ് മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ സോമകുമാറിൽ നിന്ന് ആശുപത്രി സൂപ്രണ്ട് ഡോ.അനിൽവാസുദേവ് വീൽചെയർ ഏറ്റുവാങ്ങി.ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ മുഹമ്മദ് അഷ്റഫ്, ഡിസ്ട്രിക്ട് സെക്രട്ടറി രാജീവ്, വർക്കല ടൗൺ ക്ലബ് പ്രസിഡന്റ് എൻ.വിജയൻ,സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ,ട്രഷറർ മുഹമ്മദ് താഹ,വർക്കല സത്യൻ,ശ്യാം,രശ്മികുമാരി,അഡ്വ.എസ്.രമേശൻ എന്നിവർ പങ്കെടുത്തു.