നെടുമങ്ങാട് : ഇരുമ്പ എൻ.എസ്.എസ് കരയോഗ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.വി.എ.ബാബുരാജ് ഉദ്‌ഘാടനം ചെയ്തു. സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.ഭാരവാഹികളായി കെ.രവീന്ദ്രൻ നായർ (പ്രസിഡന്റ്),സി.കെ.ബിനുകുമാർ (വൈസ് പ്രസിഡന്റ്),എ.മോഹനകുമാർ (സെക്രട്ടറി), എ.നാരായണൻ നായർ (ജോയിന്റ് സെക്രട്ടറി),എം.മിഥുൻമോഹൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.