പാറശാല: മഹേശ്വരം ശിവപാർവ്വതി ക്ഷേത്രത്തിൽ “ദേവലോകത്തിന്റെ സമർപ്പണം 24 ന് നടക്കും. ശിവലിംഗത്തിലൂടെ കൈലാസ ദർശനവും തുടർന്ന് ഭീമാകാരമായ ഹനുമാൻ രൂപവും അതിനുള്ളിലൂടെ അദ്ഭുതക്കാഴ്ചകൾ നിറഞ്ഞ വൈകുണ്ഠവും കാണാൻ സാധിക്കുന്നതാണ്. മഹാശിവലിംഗത്തിനുള്ളിലെ ഏഴുനിലകളിലായി ഭഗവാന്റെ 64 ഭാവങ്ങൾ ദർശിക്കാം. പരശുരാമൻ പ്രതിഷ്ഠിച്ചിട്ടുള്ള 108 ശിവക്ഷേത്രങ്ങളെ പ്രതിനിധീകരിക്കുന്ന 108 ശിവലിംഗങ്ങളും മഹാലിംഗത്തിനുള്ളിലെ ഏഴുനിലകളിലായി പ്രതിഷ്ഠിച്ചിട്ടുണ്ട്. ധ്യാനനിമഗ്നരായ ഋഷീശ്വരന്മാരെ യാത്രയിലുടനീളം ദർശിക്കാവുന്നതാണ്. ആധാരങ്ങളെ പ്രതിനിധീകരിക്കുന്ന ചക്രങ്ങൾ മഹാലിംഗത്തിനുള്ളിലെ ഏഴുനിലകളിലായി പ്രതിഷ്ഠിച്ചിട്ടുണ്ട്. കൈലാസ ദർശനവും കഴിഞ്ഞു ഭീമാകാരമായ ഹനുമാൻജിയുടെ ഉള്ളിലൂടെയാണ് വൈകുണ്ഠത്തിലേക്ക് പ്രവേശനം.

ഫോട്ടോ: മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ മഹാശിവലിംഗത്തിന് സമീപത്തായി നിർമ്മിച്ചിട്ടുള്ളതും 24 ന് വൈകുന്നേരം 4 ന് ലോക ജനതയ്ക്കായി സമർപ്പിക്കുന്നതുമായ ദേവലോകം..