നെടുമങ്ങാട് : പൂവത്തൂർ റബർ ഉല്പാദക സംഘം 31 -മത് വാർഷിക പൊതുയോഗം പ്രസിഡന്റ് എ.ആർ.നാരായണൻനായരുടെ അദ്ധ്യക്ഷതയിൽ നടന്നു. റബർ ബോർഡ് ഡെപ്യുട്ടി പ്രൊഡക്ഷൻ കമ്മീഷണർ എൽ.ഷീല,അനന്തപുരി ട്രേഡിംഗ് കമ്പനി എം.എസ് സുരേഷ്ബാബു എസ്.ആർ,ഫീൽഡ് ഓഫീസർ എം.എസ്.സുമ എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി എ.ആർ.നാരായണൻ നായർ (പ്രസിഡന്റ്),എം.ജി.കനകനാഥ്‌ (വൈസ് പ്രസിഡന്റ്), എം.ശശിധരൻ നായർ,ജി.എസ്.സുനിൽകുമാർ, ബി.സുലോചനയമ്മ, ഡി.എസ്.സ്മിത, ഡി.സിന്ധു (ഭരണസമിതി അംഗങ്ങൾ),എം.എസ്.സുമ (റബർ ബോർഡ് പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.