
വർക്കല: കാപ്പിൽ തീരദേശറോഡിലെ എസ്.എൻ.ഡി.പി ജംഗ്ഷൻ വളവിൽ നിയന്ത്രണംവിട്ട കാർ സ്വകാര്യ ബസിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. കാറിൽ സഞ്ചരിച്ചിരുന്ന കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ വിൽസൺ(36), ഷാനവാസ് (34), അഖിൽ(22) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 5ഓടെ വർക്കലയിൽ നിന്നും പരവൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസിലേക്ക് അമിതവേഗത്തിലെത്തിയ കാർ ഇടിച്ചു കയറുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. 5 പേരായിരുന്നു കാറിലുണ്ടായിരുന്നത്. അപകടത്തിൽ വിൽസന്റിന് തലയ്ക്ക് ഗുരുതര പരിക്കേറ്റു. മൂവരെയും വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.