തിരുവനന്തപുരം: ഓണക്കാലത്ത് റെക്കാഡ് കളക്ഷനുണ്ടായിട്ടും സെപ്തംബർ മാസത്തെ ശമ്പളം നിഷേധിച്ച് ജീവനക്കാരെ കുത്തുപാളയെടുപ്പിച്ചെന്നാരോപിച്ച് കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) കുത്തുപാളയുമായി നിയമസഭാ മാർച്ച് നടത്തി.ട്രാൻസ്‌പോർട്ട് ഭവനിൽ നിന്നാരംഭിച്ച കുത്തുപാള സമരം നിയമസഭയ്ക്ക് മുന്നിൽ എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം നോർത്ത് ജില്ലാ വർക്കിംഗ് പ്രസിഡന്റ് സുരേഷ് കാവിൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി.ഹരീഷ് കുമാർ,ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പ്രദീപ്.വി.നായർ,ട്രഷറർ ആർ.എൽ.ബിജുകുമാർ,സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്.സുരേഷ് കുമാർ,ജി.എസ്.ഗോപകല,സംസ്ഥാനസെക്രട്ടറിമാരായഎസ്.വി.ഷാജി,എൻ.എസ്.രണജിത്ത്,എസ്.ഗിരീന്ദ്രലാൽ,എസ്.ആർ.അനീഷ്,സൗത്ത് ജില്ലാ സെക്രട്ടറി എ.എസ്.പത്മകുമാർ,വെസ്റ്റ് ജില്ലാ സെക്രട്ടറി ഡി.ബിജു എന്നിവർ സംസാരിച്ചു.