നെടുമങ്ങാട്: വാഹന പാർക്കിംഗിന് നിർദേശം നൽകിയ ആശുപത്രിയിലെ സെക്യുരിറ്റി ഗാർഡിനെ രോഗിയുടെ കൂട്ടിരിപ്പുകാരൻ അസഭ്യം വിളിക്കുകയും മർദ്ദിക്കുകയും ചെയ്തതായി പരാതി.വട്ടപ്പാറ എസ്.യു.ടി മെഡിക്കൽ കോളേജിലെ സെക്യുരിറ്റി ഗാർഡ് ഷിബുവിനാണ് മർദ്ദനമേറ്റത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം. പാർക്കിംഗ് പാടില്ലാത്ത സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുതെന്ന് നിർദേശിച്ചതിനാണ് സെക്യുരിറ്റി ജീവനക്കാരനെ മർദ്ദിച്ചതെന്ന് മെഡിക്കൽ കോളേജ് ചീഫ് അഡ്മിനിസ്ട്രേഷൻ ഓഫീസർ നെടുമങ്ങാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.