hi

കിളിമാനൂർ: നവംബർ 5 മുതൽ 8വരെ കിളിമാനൂർ ആർ.ആർ.വി ജി.എച്ച്.എസ്.എസ് മുഖ്യവേദിയായി നടക്കുന്ന കിളിമാനൂർ സബ് ജില്ലാ സ്കൂൾ കലോത്സത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജിന്റെ അദ്ധ്യക്ഷതയിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗിരിജ,എ.ഇ.ഒ വി.എസ്.പ്രദീപ്,ബി.പി.സി കെ.നവാസ്,വി.ആർ.രാജേഷ് റാം,പി.നിസാം, വേണു.ജി.പോറ്റി,പി.സുനിൽകുമാർ,എസ്.മിനി ,ജി.കെ.വിജയകുമാർ,രതീഷ് പോങ്ങനാട്, വല്ലൂർ രാജീവ്, ബി.എസ്.റജി എന്നിവർ സംസാരിച്ചു.ഷൈനി ജി.എസ്.സ്വാഗതവും സാജൻ നന്ദിയും പറഞ്ഞു.