
തിരുവനന്തപുരം: കൈതമുക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം പി.കെ.ആർ.എ 2 ചൈതന്യയിൽ ഡോ. പി.കെ. രവീന്ദ്രനാഥ് (84) നിര്യാതനായി. പരേതനായ ആയുർവേദാചാര്യൻ കോന്നിയൂർ കെ.എൻ. കേശവപിള്ളയുടെ മകനാണ്.
ഭാര്യ: ഇന്ദിരാ രവീന്ദ്രനാഥ് മുൻ ലയൺ ഡിസ്ട്രിക്ട് ഗവർണറാണ്. 318 എ ഡിസ്ട്രിക്ടിലെ മുൻ ഗവർണറായിരുന്നു എം.ജെ.എഫ് ലയൺ രവീന്ദ്രനാഥ്. മന്നം നാഷണൽ ക്ലബ് മുൻ പ്രസിഡന്റ്, ഐ.എം.എ, ഫ്രീമേസൺ, ടെക്നോപാർക്ക് ക്ളബ് തുടങ്ങിയവയിലും സജീവ അംഗമായിരുന്നു.സംസ്‌കാരം: ശാന്തികവാടത്തിൽ നടന്നു.