തിരുവനന്തപുരം: സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് മുഖാന്തരം പെൻഷൻ കൈപ്പറ്രി ഒരു വർഷം പൂർത്തിയായവരും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിൽ കാലാവധി കഴിഞ്ഞവരുമായ എല്ലാ പെൻഷൻകാരും 2024-25 വർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് sahakaranapension.org എന്ന വെബ്സൈറ്റ് മുഖേനെ 31ന് മുമ്പ് സമർപ്പിക്കണം. മറ്റ് വിധേന സമർപ്പിക്കുന്നവ സ്വീകരിക്കില്ല. 31ന് മുമ്പ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരുടെ പെൻഷൻ നവംബർ മുതൽ തടഞ്ഞുവയ്ക്കുമെന്ന് സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് അഡിഷണൽ രജിസ്ട്രാർ അറിയിച്ചു.