തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഇന്നലെ നിയമസഭാ സമ്മേളനത്തിൽ നിന്ന് മടങ്ങിയ മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയിലെത്തി പരിശോധിച്ച ഡോക്ടർമാർ ശബ്ദവിശ്രമം നിർദ്ദേശിച്ചു.. ഇന്നലെ മറ്റ് ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിരുന്നു.

ഇന്നലെ രാവിലെ നിയമസഭയിലെ ഓഫീസിലെത്തിയ മുഖ്യമന്ത്രി സഭയിൽ ചോദ്യോത്തരവേളയിലും സീറോ അവറിലും പങ്കെടുത്തിരുന്നു. പിന്നീടാണ് മടങ്ങിയത്. അടിയന്തര പ്രമേയ ചർച്ച തുടങ്ങും മുമ്പാണ് സ്പീക്കർ എ.എൻ.ഷംസീർ മുഖ്യമന്ത്രി മടങ്ങിപ്പോയ കാര്യം അറിയിച്ചത്. പകരം മന്ത്രി എം.ബി.രാജേഷിനെയാണ് മറുപടി പറയാൻ ചുമതലപ്പെടുത്തിയത്. ഇന്ന് അദ്ദേഹം സഭയിൽ എത്തില്ലെന്നാണ് അറിയുന്നത്.