കോവളം : മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ തിരുവല്ലം സോണൽ പരിധിയിലെ വെള്ളാർ, തിരുവല്ലം, പുഞ്ചക്കരി, പൂങ്കുളം എന്നീ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പാച്ചല്ലൂർ പൊഴിക്കരയിൽ ഇന്ന് ശുചീകരണ യഞ്ജം സംഘടിപ്പിക്കും. യഞ്ജത്തിന്റെ ഭാഗമായി പാച്ചല്ലൂർ ,പനത്തുറ,പൂന്തുറ പ്രദേശങ്ങളുടെയും കരമനയാർ, പാർവതി പുത്തനാർ,കോവളം കനാൽ എന്നീ പുഴകൾ സംഗമിച്ച് അറബിക്കടലിൽ പതിക്കുന്ന പനത്തുറ പൊഴിക്കര ബീച്ചിൽ അടിഞ്ഞുകൂടിയ മുഴുവൻ മാലിന്യങ്ങളും നീക്കംചെയ്യും. രാവിലെ 7.30ന് ആരംഭിക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് കൗൺസിലർമാരായ പനത്തുറ പി. ബൈജു,ഡി.ശിവൻകുട്ടി,വി.സത്യവതി,പ്രമീള തിരുവല്ലം സോണൽ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ രജിതാറാണി,ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എ.ആർ.സിന്ധു,ശ്രീലത,ശബരിനാഥ് എന്നിവരും ലഗൂണ ബീച്ച് റിസോർട്ട്,ബീച്ച് അൻഡ് ലേക്ക് സ്റ്റാഫ് അംഗങ്ങളും നേതൃത്വം നൽകും.