തിരുവനന്തപുരം : ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക്ക് സ്കൂളിലെ വിദ്യാരംഭം 13ന് രാവിലെ 8 മുതൽ 11 വരെ നടക്കും.കവിയും സാഹിത്യകാരനുമായ കെ.സുദർശനൻ, ഡോ.ഷാജി പ്രഭാകരൻ,റിട്ട. പ്രൊഫ ജി.രാജേന്ദ്രൻ തുടങ്ങിയവരാണ് കുരുന്നുകളെ എഴുത്തിനിരുത്തുന്നത്.അടുത്ത അക്കാഡമിക്ക് വർഷത്തേക്ക് വിദ്യാരംഭ വേളയിൽ പ്രവേശനം നേടാൻ എത്തുന്നവർക്കായി പ്രത്യേക സജീകരണം പൂർത്തിയാക്കിയതായി സ്കൂൾ അധികൃതർ അറിയിച്ചു.