തിരുവനന്തപുരം: നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ സ്തനാർബുദ,സന്ധിവാത രോഗനിർണയക്യാമ്പും ബോധവത്കരണവും 12ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ നടക്കും. സർജറി,റുമറ്റോളജി ,ഗൈനക്കോളജി, റേഡിയേഷൻ വിഭാഗങ്ങളിലെ ഡോ.ജീവൻ, ഡോ.ഇന്ദിരാമ്മ, ഡോ.മിന്റു,മാത്യു എബ്രഹാം,ഡോ.അഞ്ചു.എസ്.ചന്ദ്രബോസ്,ഡോ.അരുൺ ബേബി തുടങ്ങിയവർ നേതൃത്വം നൽകും.പ്രമേഹ രോഗനിർണയം , രക്തസമ്മർദ്ദപരിശോധന, ഡയറ്ററി സേവനം, അസ്ഥിക്ഷമതാ പരിശോധനാ തുടങ്ങിയവ സൗജന്യമായിരിക്കും . ഡോക്ടർമാർ നിർദ്ദേശിക്കുന്നവർക്ക് അൾട്രാ സൗണ്ട് സ്കാനിംഗ്, ഐ ബ്രസ്റ്റ് സ്കാനിംഗ് തുടങ്ങിയവയും സ്ത്രീകളിലെ ഓവേറിയൻ ക്യാൻസർ മാർക്കർ പരിശോധനയും (സി.എ -125 ) സൗജന്യമാണ്.എക്സറേ, എം. ആർ. ഐ/ സി.ടി സ്കാൻ ലാബ് പരിശോധനകൾ തുടങ്ങിയവയ്ക്ക് 40% ഇളവുകൾ ലഭിക്കും. കീമോതെറാപ്പിക്ക് മെഡിസെപ്പ് കവറേജിന്റെ ആനുകൂല്യവും ലഭിക്കും. വിവരങ്ങൾക്കും രജിസ്ട്രേഷനും 6238644236, 7306791318, 96452 29850