തിരുവനന്തപുരം ; വഴിയാത്രക്കാരിയെ ശല്യം ചെയ്ത യുവാവിനെ കോടതി ഒന്നര വർഷം കഠിന തടവിനും 5,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. തൈക്കാട് മേട്ടുക്കട സ്വദേശി ധനുഷിനെയാണ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബു ശിക്ഷിച്ചത്. മേട്ടുക്കട ഭാഗത്തുവച്ച് വഴിയാത്രക്കാരിയായ യുവതിയെ പിന്തുടർന്ന് അശ്ലീലം പറഞ്ഞ പ്രതിയെ തമ്പാനൂർ പൊലീസാണ് പിടികൂടിയത്. 2023 ജൂൺ 21ന് രാവിലെയായിരുന്നു സംഭവം.