തിരുവനന്തപുരം : മലപ്പുറം വിഷയത്തിലെ അടിയന്തര പ്രമേയ ചർച്ചയിൽ നിന്ന് അനാരോഗ്യം മൂലം വിട്ട് നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തെച്ചൊല്ലി ലീഗ് അംഗം എൻ.ഷംസീദ്ദീൻ നടത്തിയ പരാമർശം സഭയിൽ

വാഗ്വാദത്തിനിടയാക്കി.

ഉച്ചയ്ക്ക് 12 ന് ചർച്ച തുടങ്ങും മുമ്പാണ് മുഖ്യമന്ത്രിക്ക് തൊണ്ട വേദനയും പനിയുമാണെന്നും ഡോക്ടർമാർ ശബ്ദ വിശ്രമം നിർദേശിച്ചുവെന്നും അദ്ദേഹത്തിന്റെ അഭാവത്തിൽ മന്ത്രി എം.ബി രാജേഷ് മറുപടി നൽകുമെന്നും സ്പീക്കർ ഷംസീർ സഭയെ അറിയിച്ചത്. പ്രമേയാവതാരകനായ ഷംസുദ്ദീൻ പ്രസംഗത്തിനിടെ മുഖ്യമന്ത്രിക്ക് ഇന്ന് അനാരോഗ്യം വന്നത് തികച്ചും യാദൃശ്ചികമാകാമെന്ന് പരാമർശിച്ചത് സ്പീക്കർ ക്ഷോഭിപ്പിച്ചു.. സഭയിലെ മുതിർന്ന അംഗത്തിൽ നിന്നും ഇത്തരെമാരു പരാമർശം പ്രതീക്ഷിച്ചില്ലെന്നും ആർക്കും അസുഖം വരാമെന്നും അദ്ദേഹം പറഞ്ഞു. പരാമർശത്തിനെതിരെ ഭരണപക്ഷത്ത് നിന്നും ബഹളമുയർന്നു. എന്നാൽ താൻ മുഖ്യമ്ത്രിയെ കളിയാക്കിയതല്ലെന്നും, മുഖ്യമന്ത്രിക്ക് അനാരോഗ്യമുണ്ടായ സാഹചര്യത്തിൽ തന്നെ ഈ വിഷയത്തിൽ ചർച്ച നടത്തേണ്ടി വന്നല്ലോയെന്നാണ് താൻ പറഞ്ഞതെന്നും ഷംസുദ്ദീൻ

തിരുത്തി.