
പാറശാല: കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സ്കൂൾ കായിക മത്സരത്തിലെ അമ്പയ്ത്ത് ജൂനിയർ വിഭാഗത്തിൽ ധനുഷ്.എസ്.പ്രിയൻ ഗോൾഡ് മെഡൽ നേടി. പാറശാല ഇവാൻസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. സബ് ജില്ലാ മത്സരങ്ങളിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ധനുഷ് സ്പോർട്സ് കൗൺസിലിന് പ്രതിനിധീകരിച്ചും മത്സരിച്ചിട്ടുണ്ട്. തിരുവനന്തപുരം ആർച്ചിറി അക്കാദമിയിലെ ശ്രീവാസ് നന്ദുവാണ് പരിശീലകൻ. പാറശാല സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഡി.സജിയുടെയും കാരോട് പി.എച്ച്.സിയിലെ നഴ്സിംഗ് ഓഫീസറുമായ കെ.അനിലയുടെയും മകനാണ്.