
സർവകലാശാല 10 മുതൽ 18 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ) മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
എം.എസ്സി. കെമിസ്ട്രി, എം.എസ്സി. കെമിസ്ട്രി വിത്ത് സ്പെഷ്യലൈസേൻ ഇൻ റിന്യൂവബിൾ എനർജി, എം.എൽ.ഐ.എസ്.സി. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ മാസ്റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
11 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി കോം പരീക്ഷയുടെ പ്രാക്ടിക്കൽ 10 ന് കൊട്ടാരക്കര എസ്.ജി. കോളേജിലേക്കും മറ്റ് കോളേജുകളിൽ 14 ലേക്കും മാറ്റി.
10 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.ടെക്. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി പ്രാക്ടിക്കൽ 17, 22 തീയതികളിലേക്ക് മാറ്റി.
29 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ന്യൂജനറേഷൻ ഡബിൾ മെയിൻ ബി.എ./ബി.എസ്സി./ബി കോം. ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 9, 10, 11 തീയതികളിൽ റീവാല്യുവേഷൻ( ഇ.ജെ പത്ത്) സെക്ഷനിൽ ഹാജരാകണം.
എം.ജി സർവകലാശാലാ വാർത്തകൾ
പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ എൽ.ബി (2023 അഡ്മിഷൻ റഗുലർ, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി), ത്രിവത്സര എൽ എൽ.ബി (2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2015 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷകൾക്ക് ഒക്ടോബർ 21 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
കരാർ നിയമനം
സർവകലാശാലയിലെ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസിൽ കമ്പ്യൂട്ടർ ലാബ് ഇൻ ചാർജ് തസ്തികയിൽ ഒരൊഴിവിൽ (ഇ/ബി/ടി) ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത കമ്പ്യൂട്ടർ എൻജിനിയറിംഗിലോ കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസിലെ മൂന്നു വർഷ പോളിടെക്നിക് ഡിപ്ലോമയും പ്രവൃത്തിപരിചയവും. 2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്.
--
----
എൽ എൽ.എംപ്രവേശനം
ഭിന്നശേഷിക്വാട്ട-താത്കാലിക കാറ്റഗറി ലിസ്റ്റ്
തിരുവനന്തപുരം: എൽ എൽ.എം. കോഴ്സിലേക്കുള്ള ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ താത്കാലിക കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഭിന്നശേഷി വിഭാഗം താത്കാലിക കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികൾ ഇന്ന് ഉച്ചയ്ക്ക് 2നുള്ളിൽ ceekinfo.cee@kerala.gov.in ൽ മുഖാന്തരം അറിയിക്കണം.
ബിഫാം ഓപ്ഷൻ നൽകാം
തിരുവനന്തപുരം: ഒഴിവുള്ള ബിഫാം സീറ്റുകളിലേക്ക് www.cee.kerala.gov.in വെബ്സൈറ്റിൽ 9ന് വൈകിട്ട് മൂന്നിനകം ഓപ്ഷൻ നൽകാം.
നഴ്സിംഗ് അലോട്ട്മെന്റ്
തിരുവനന്തപുരം: ബിരുദാനന്തര ബിരുദ നഴ്സിംഗ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹെൽപ് ലൈൻ: 0471 2525300.
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സായ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് (8 മാസം), കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (3 മാസം), ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. .എസ്.എസ്.എൽ.സി / പ്ലസ്ടു / ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9072592412 ,9072592416