vds

തിരുവനന്തപുരം: സംഘപരിവാർ സംഘടനകളിൽ നിന്ന് ശമ്പളം പറ്റി പ്രവർത്തിക്കുന്ന പി.ആർ ഏജൻസിയാണ് ദ ഹിന്ദു ദിനപത്രവുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം ആസൂത്രണം ചെയ്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ.

കാശ്മീർ,​ ഹരിയാന തിരഞ്ഞെടുപ്പിന് നാല് ദിവസം മുമ്പ് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിലെ കാര്യങ്ങൾ,​ അതിന് ഒരാഴ്ച മുമ്പ് ഡൽഹിയിലെ പത്രങ്ങൾക്ക് കേരളത്തിന്റേതായി വിതരണം ചെയ്ത കുറിപ്പിലെ വിവരങ്ങൾ,​ 21ന് മുഖ്യമന്ത്രി കേരളത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ അവതരിപ്പിച്ച കണക്കുകൾ എന്നിവ സംഘപരിവാർ താത്പര്യങ്ങൾ ലക്ഷ്യം വച്ച് പി. ആർ ഏജൻസി തയ്യാറാക്കിയതാണ്.

യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി, ഡോ.ശശി തരൂർ,​എം.വിൻസന്റ്, ഉബൈദുള്ള , എൻ.എ.നെല്ലിക്കുന്ന്, ടി.വി.എബ്രഹാം,​എൻ.ശക്തൻ, വി.എസ്.ശിവകുമാർ, കൊട്ടാരക്കര പൊന്നച്ചൻ, നെയ്യാറ്റിൻകര സനൽ, വർക്കല കഹാർ, ടി. ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.