തിരുവനന്തപുരം: ദക്ഷിണ വ്യോമസേനയുടെ നേതൃത്വത്തിൽ വ്യോമസേനയുടെ 92-ാം വാർഷികം ആഘോഷിച്ചു.ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി.മണികണ്ഠൻ സ്വീകരിച്ചു.സൈനിക, സിവിലിയൻ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയ ഗവർണർ, വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിലുള്ള മികച്ച പ്രവർത്തനങ്ങൾക്ക് സൈനിക, സിവിലിയൻ നേതൃത്വത്തങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.