കോവളം : ലെെറ്റ്ഹൗസ് ബീച്ചിലെ സ്വകാര്യ ഹോട്ടലിലെ ബാറിൽ യുവാവിനെ ആക്രമിച്ച് തലയ്ക്ക് പരിക്കേല്പിച്ച 4 പേരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. കോവളം സ്വദേശികളായ അമ്പാടി, ബിനിൽ , കേശു ,ദുർഗാദത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം സ്വദേശി സൂരജിനെയാണ് പ്രതികൾ ആക്രമിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആക്രമിച്ചവരും പരിക്കേറ്റ യുവാവും മദ്യപിക്കാനായി എത്തിയതായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തതായി എസ്.എച്ച്.ഒ ജയപ്രകാശ് പറഞ്ഞു.