a

കടയ്ക്കാവൂർ: ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുണ്ടായ ബസ് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന അഞ്ചുതെങ്ങ് കേട്ടുപുര സ്വദേശി മരിച്ചു. അഞ്ചുതെങ്ങ് കേട്ടുപുര എസ്.എൻ ജ്യോതിയിൽ മറിയാമ്മ (73) ആണ് മരിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 19ന് രാവിലെ 7.10 ഓടെയായിരുന്നു അപകടം. ആറ്റിങ്ങൽ - വെഞ്ഞാറമൂട് റൂട്ടിലെ സംഗീത ബസിൽ യാത്ര ചെയ്യുകയായിരുന്ന മറിയാമ്മ ബസിറങ്ങി റോഡ് ക്രോസ്ചെയ്യാൻ ശ്രമിക്കവെ അതേ ബസ് തട്ടി അപകടം സംഭവിക്കുകയായിരുന്നു.

ഇവരെ ഉടൻ തന്നെ മെഡിക്കൽ കോളേജിലും ഫോർട്ട്‌ ഹോസ്പിറ്റലിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു മരണം. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭർത്താവ്: സുധാകരൻ. മകൻ:അജികുമാർ.