photo

നെയ്യാറ്റിൻകര: കാലങ്ങളായി തകർന്നുകിടന്ന നവഗ്രാമം റസിഡന്റ് അസോസിയേഷൻ റോഡ് ടാർചെയ്ത് റസിഡന്റ് അംഗങ്ങൾ. നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ അതിയന്നൂർ പുന്നറത്തല റോഡാണ് അംഗങ്ങളിൽ നിന്നും സമാഹരിച്ച 4,00,000 ലക്ഷം രൂപകൊണ്ട് നന്നാക്കിയത്. ഏകദേശം ഒന്നരകിലോമീറ്റർ ദൂരമുണ്ട് റോഡിന്. റോഡ് റോളർ കോൺട്രാക്ടർ സജികുമാർ നൽകി. ഗാന്ധിജയന്തിദിനത്തിൽ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എസ്. പ്രതാപകുമാർ റോഡ് ഉദ്ഘാടനം ചെയ്തു. സുജികുമാർ.ജി നായർ, ബാലചന്ദ്രൻ നായർ, സിദ്ധാർത്ഥകുമാർ, അഡ്വ.രേണു എന്നിവർ പങ്കെടുത്തു.