നെയ്യാറ്റിൻകര:ശ്രീനാരായണ ഗുരുദേവ തൃപ്പാദചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അരുവിപ്പുറം കുമാര വിശ്വഗിരിയിൽ (കൊടിതൂക്കിമല) 13ന് രാവിലെ 9.30 മുതൽ ഗുരുദേവകൃതികളെക്കുറിച്ച് വിജ്ഞാനസരണി എന്ന പേരിൽ പഠനക്ലാസ് നടത്തും.ആദ്യ ക്ലാസ് മലയാലപ്പുഴ സുധൻ ഉദ്ഘാടനം ചെയ്യും.എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ചയാണ് ക്ലാസ് നടത്തുന്നതെന്ന് ട്രസ്റ്റ് ചെയർമാൻ എൽ.പി.ജെയിൻ അറിയിച്ചു.