photo

നെയ്യാറ്റിൻകര : കേന്ദ്ര ഗവൺമെന്റ് വയനാട് ദുരന്തത്തിന് തുക അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ജനതാദൾ (എസ്) നെയ്യാറ്റിൻകര നിയോജന മണ്ഡലം കാമുകിൻകോട് ജംഗ്ഷനിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.ജനതാദൾ (എസ്) നെയ്യാറ്റിൻകര നിയോജകമണ്ഡലം പ്രസിഡന്റ് കൊടങ്ങാവിള വിജയകുമാർ ഉദ്ഘാടനം ചെയ്തു.അഡ്വ.ബെൻസർ അദ്ധ്യക്ഷത വഹിച്ചു.ശാസ്താന്തല ശശി,നെൽസൺ,മാവിളക്കടവ് ബാബുരാജ്,അഡ്വ.സൂരജ്, രാജേഷ്,പ്രദീപ്കുമാർ,തങ്കരാജൻ,റോയി,ശശിധരൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്ത് പ്രസംഗിച്ചു.