കാട്ടാക്കട: തിരഞ്ഞെടുക്കപ്പെട്ട സഹകരണ സംഘങ്ങളിലെയും,സഹകരണ ബാങ്കുകളിലെയും ഡയറക്ടർ ബോർഡ് മെമ്പർമാർക്ക് കാട്ടാക്കട താലൂക്കിലെ എ.ആർ ഓഫീസിന് കീഴിൽ പരിശീലനം നൽകി.ഗസ്റ്റ് ഫാക്കൽറ്റി എ.ക്രിസ്തുദാസ് ക്ലാസെടുത്തു.സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ബിനിൽകുമാർ,സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.