
കിളിമാനൂർ: ബസ് കാത്തിരിപ്പു കേന്ദ്രം അപകടാവസ്ഥയിലായിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല.കിളിമാനൂർ സിവിൽ സ്റ്റേഷനു സമീപം സംസ്ഥാന പാതയോടു ചേർന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിനാണ് ഈ അവസ്ഥ. 3 മാസങ്ങൾക്ക് മുമ്പ് ഒരു വാഹനം ഇടിച്ച് കാത്തിരിപ്പ് കേന്ദ്രത്തിന്റെ കാലുകൾ ചരിഞ്ഞ നിലയിലാണ്.കനത്ത മഴയോ കാറ്റോ വന്നാൽ ഇത് നിലം പൊത്തിയേക്കാം.സിവിൽ സ്റ്റേഷനിലും സമീപത്തെ പൊലീസ് സ്റ്റേഷനിലും വരുന്നവരുൾപ്പെടെ നിരവധി പേരാണ് ബസ് കയറുന്നതിനായി ഇവിടെയെത്തുന്നത്.കാത്തിരിപ്പ് കേന്ദ്രത്തിന്റെ തകരാറുകൾ ഉടൻ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.