തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ വസ്തുവകകളിലുള്ള അനധികൃത കൈയേറ്റങ്ങൾക്കെതിരേ മാനേജ്മെന്റ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു ) നോർത്ത് ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. സി.പി.എം വഞ്ചിയൂർ ഏരിയാ കമ്മിറ്റി ഹാളിൽ കൂടിയ യോഗം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.എസ്.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഒ.ആർ.ഷാജി,ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് മിനിമോൾ, ട്രഷറർ വി.എം.മനോജ്,ജോയിന്റ് സെക്രട്ടറി എസ്.എൻ ഷൈൻ,എം.ആർ.പ്രവീൺ, ജി.ആർ.ഹേമന്ത്,സ്മിത എസ്.നായർ, കെ.ആർ.ജിതിൻ,എച്ച്. ശ്രീരാജ്
എന്നിവർ പ്രസംഗിച്ചു.