വെള്ളായണി: ഒഴിവുകൾ പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യാത്ത കാർഷിക സർവകലാശാലാ അധികൃതരുടെ നടപടിക്കെതിരെ എംപ്ലോയീസ് അസോസിയേഷൻ ഇന്ന് പ്രതിഷേധ ദിനമാചരിക്കും. ഇ-ഓഫീസ് നടപ്പാക്കുന്നതിന്റെ ഭാഗമായി തസ്തികകൾ ഇല്ലാതാക്കുന്നതിനാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതെന്ന് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. എല്ലാ സ്റ്റേഷനുകളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കണമെന്ന് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി കെ.ആർ.പ്രദീഷ് അറിയിച്ചു.