തിരുവനന്തപുരം: രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റ് മാസ്‌കോട്ട് ഹോട്ടലിൽ ഒരുക്കി കെ.ടി.ഡി.സി. മലയാളികളുടെ ഇഷ്ട ഭക്ഷണമായ ഇഡ്ഡലിയുടെ വേറിട്ട രുചി ഇവിടെ നിന്ന് ആസ്വദിക്കാം.മേളയുടെ ഉദ്ഘാടനം കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശി നിർവഹിച്ചു. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ,മാസ്കോട്ട് ഹോട്ടൽ മാനേജർ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.പാലക്കാടത്തെ രാമശ്ശേരി ഇഡ്ഡലിയാണ് മേളയിലെ പ്രധാന ആകർഷണം.മാസ്കോട്ട് ഹോട്ടലിലെ ഓപ്പൺ ഗാർഡൻ റസ്റ്റോറന്റായ സായാഹ്ന ഗാർഡനിലാണ് ഫെസ്റ്റ് നടക്കുന്നത്.മേളയിൽ പങ്കെടുന്നവർക്ക് കുറഞ്ഞ നിരക്കിൽ കാളവണ്ടി സവാരിയും നടത്താം.

പാലക്കാടൻ ടേസ്റ്റ്

പാലക്കാട് ജില്ലയിലെ രാമശ്ശേരി ഗ്രാമത്തിൽ പരമ്പരാഗത രീതിയിൽ തയാറാക്കുന്ന ഇഡ്ഢലിയാണ് രാമശ്ശേരി ഇഡ്ഡലി. മൺപാത്രങ്ങളിൽ തയാറാക്കുന്ന രാമശ്ശേരി ഇഡ്ഡലി മൃദുലവും പോഷക സമൃദ്ധവുമാണ്.ഇലയിൽ തയാറാക്കുന്നതിനാൽ ഇലയുടെയും മറ്റ് ചേരുവകളുടെയും ഹൃദ്യമായ സുഗന്ധവമുണ്ട്.പാലക്കാട് രാമശേരിയിൽ 12 കുടുംബങ്ങളാണ് ഈ ഇഡ്ഡലി തയ്യാറാക്കിയിരുന്നത്.ആ കുടുംബത്തിലെതന്നെ അംഗമായ സ്‌മിതയാണ് മാസ്കോട്ട് ഹോട്ടലിൽ ഈ ഇഡ്ഡലിയുണ്ടാക്കുന്നത്. മൂന്ന് ഇഡ്ഡലി,ചമന്തി,സാമ്പാർ പ്രത്യേകം തയ്യാറാക്കിയ ചമന്തിപ്പൊടി എന്നിവയ്ക്ക് 140 രൂപയാണ് വില.ചോക്ലേറ്റ് ഫ്യൂഷൻ ഇഡ്ഡലി,ഫിൽറ്റർ കോഫി,ചക്കര പൊങ്കൽ,മസാലവട,കേസരി തുടങ്ങിയവയും മേളയിൽ ലഭിക്കും.14 വരെ ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെയാണ് മേള നടക്കുന്നത്.പാഴ്സൽ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

അന്വേഷണങ്ങൾക്ക്

മാസ്‌കോട്ട് ഹോട്ടൽ, തിരുവനന്തപുരം

ഫോൺ: 9400008770