പൂവാർ: മഞ്ഞ,ചുവപ്പ് എന്നീ റേഷൻ കാർഡുകൾക്ക് മസ്റ്ററിംഗ് നടത്തിയതിന്റെ വേതനം നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസയേഷൻ താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു.താലൂക്ക് പ്രസിഡന്റ് തിരുപുറം ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി മംഗലത്തുകോണം മോഹൻ, ഉച്ചക്കട ശശികുമാർ, തിരുപുറം ബാബു ചന്ദ്രനാഥ്, വേണു, പട്യാകാല അനിൽകുമാർ, വിനിതകുമാരി, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു