തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്കാരിക വേദി നടത്തിയ പി.വി.ഗംഗാധരൻ അനുസ്മരണം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ ചലച്ചിത്ര പുരസ്കാരം സമഗ്രസംഭാവനകൾ കണക്കിലെടുത്ത് നടി മേനകാ സുരേഷ്‌കുമാറിനും ജീവകാരുണ്യ പ്രവർത്തനത്തിനുള്ള പുരസ്കാരം അഭിജിത്ത് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാറിനും മന്ത്രി നൽകി. യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പി.വി.ഗംഗാധരനെ അനുസ്മരിച്ചു. സാംസ്കാരികവേദി പ്രസിഡന്റ് ജി.രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. മുൻ സ്പീക്കർ എം.വിജയകുമാർ, കൗൺസിലർ കരമന അജിത്ത്, സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ , മുക്കംപാലമൂട് രാധാകൃഷ്ണൻ, ജി.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.