തിരുവനന്തപുരം: നടൻ ടി.പി.മാധവന്റെ നിര്യാണത്തിൽ മോഹൻലാൽ അനുശോചിച്ചു. മലയാള ചലച്ചിത്രലോകത്ത് നാല് പതിറ്റാണ്ടിലേറെയായി തിളങ്ങി നിന്ന പ്രിയപ്പെട്ട മാധവേട്ടൻ യാത്രയായി. പല കാലഘട്ടങ്ങളിലായി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചു. ഹൃദ്യമായ പുഞ്ചിരികൊണ്ട് ഏവരുടേയും സ്‌നേഹം പിടിച്ചുപറ്റിയ മാധവേട്ടന് വേദനയോടെ വിട.