കോവളം :പുന്നക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം കോട്ടുകാൽ കവികൾ സാംസ്കാരിക വേദി സെക്രട്ടറിയും ആഴിമല ശിവക്ഷേത്രം മുൻ ജനറൽ സെക്രട്ടറിയുമായ വിജേഷ് ആഴിമല ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.കാവ്യോത്സവം കോട്ടുകാൽ ഡോ.ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്തു.ക്ഷേത്രം പ്രസിഡന്റ് ബിജുകുമാർ,സെക്രട്ടറി സുരേഷ്കുമാർ ആർ, കെ.അജിത്,സച്ചിൻമയകുമാർ,ജയകുമാർ,ജാനു കാഞ്ഞിരംകുളം,കോട്ടുകാൽ സത്യൻ,കല്ലിയൂർ വിശ്വംഭരൻ,അരുമാനൂർ രതികുമാർ , ബാലരാമപുരം ഉണ്ണികൃഷ്ണൻ,എ.കെ ഹരികുമാർ, ശിവകല,ശിവസുധൻ എന്നിവർ പങ്കെടുത്തു.