ko

കോവളം : ആറ്റുകാൽ വാർഡിലെ വികസന മുരടിപ്പിനെതിരെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് അംബികാമ്മ ഉപവാസ സമരം നടത്തി.കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ജി.ലീന മുഖ്യപ്രഭാഷണം നടത്തി.നേതാക്കളായ മുത്തു കൃഷ്ണൻ, കൊഞ്ചിറവിള വിനോദ്, ഹുസൻ സേഠ്,അനന്തപുരി മണികണ്ഠൻ,പാടശേരി ഉണ്ണി,ആറ്റുകാൽ ശ്രീകണ്ഠൻ, മണക്കാട്ചന്ദ്രൻ കുട്ടി, കൊഞ്ചിറവിള സന്തോഷ്,എം.എസ്.കെ നഗർ കണ്ണൻ, കാലടി സുരേഷ്, ഇടയാർ രമണൻ, രാജ്‌മോഹൻ,ആറ്റുകാൽ സജിത്ത്, സുചിത്ത്, ചന്തു,ഗോകുൽ, കാലടി അനി, കാലടി സന്തോഷ്,ഷീല,ലത,വിനോദ്, മാടവന രവി,കാലടി മധു എന്നിവർ സംസാരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കൊഞ്ചിറവിള വിനോദ് അംബികാമ്മയ്ക്ക് നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.