തിരുവനന്തപുരം: ഡോ.എസ്.എസ്.ലാൽ എഴുതിയ ആദ്യ നോവൽ 'വൈറ്റ്കോട്ട് ജംഗ്ഷൻ' പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മെഡിക്കൽ കോളേജ് അനാട്ടമി റിട്ട.പ്രൊഫ.ഡോ.ചന്ദ്രകുമാരിക്ക് നൽകി പ്രകാശനം ചെയ്തു. ഡോ. ലാലിന്റെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസി കാലഘട്ടം പശ്ചാത്തലമാക്കിയുള്ളതാണ് കഥ. കേരളത്തിലെ ആരോഗ്യ രംഗം മുൻപന്തിയിലാണെന്നത് വീരവാദം മാത്രമാണെന്നും ഇന്ത്യക്കാർ ഫാർമസ്യൂട്ടിക്കൽസ് കമ്പനികളുടെ ഇരകളാണെന്നും വി.ഡി.സതീശൻ പറഞ്ഞു.

പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ ഡോ.ശ്രീജിത് എൻ.കുമാർ അദ്ധ്യക്ഷനായി. ഡോ.അച്യുത് ശങ്കർ എസ്.നായർ, ഡോ.എ.മാർത്താണ്ഡ പിള്ള, ഷാനിമോൾ ഉസ്മാൻ, ഡോ.എ.വി.അനൂപ്, മൈത്രേയൻ, കെ.എ.ബീന, ഡോ.സി.വി.സുരേഷ്, ഹരിതം ബുക്സ് പ്രതാപൻ തായാട്ട്, സ്വാമി അഭയാനന്ദ, എച്ച്.എസ്. ആദർശ്, ഡോ.ഷിറാസ് ബാവ എന്നിവർ സംസാരിച്ചു.