1

തിരുവനന്തപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ബാങ്ക് ഹെഡ് ഓഫീസിനു മുമ്പിൽ ധർണ സംഘടിപ്പിച്ചു. ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.ആർ. രമേഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ്‌ സജി ബി.ഐ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പ്രതീഷ് വാമൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. സജീവ് കുമാർ, ആർ. രാജസേനൻ, ബെഫി നേതാവ് കെ.പി. ബാബുരാജ്, ജില്ലാ വൈസ് പ്രസിഡന്റ് ടി. ശ്രീകുമാർ, വനിതാ കൺവീനർ എസ്.ആശ,ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. ഷാഹിനാദ്, ട്രഷറർ കെ. ശിവകുമാർ എന്നിവർ പങ്കെടുത്തു.