തിരുവനന്തപുരം: ബീമാപള്ളി – വലിയതുറ, വലിയതുറ –ആഭ്യന്തര വിമാനത്താവളം റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ കാലതാമസമില്ലാതെ പൂർത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർക്ക് നിർദ്ദേശം നൽകി.മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി. പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയറിൽ നിന്ന് ഇക്കാര്യത്തിൽ കമ്മിഷൻ റിപ്പോർട്ട് തേടിയിരുന്നു. റോഡുകളുടെ നവീകരണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും വെള്ളക്കെട്ട് രൂക്ഷമായ ഭാഗങ്ങളിൽ മഴക്കുഴി നിർമ്മിച്ച് ഇന്റർലോക്ക് സ്ഥാപിക്കുമെന്നും എൻജിനിയർ റിപ്പോർട്ടിൽ പറയുന്നു.