തിരുവനന്തപുരം:അരുവിക്കരയിൽ നിന്ന് നഗരത്തിലേക്കുള്ള പ്രധാന പൈപ്പ് ലൈനിൽ പേരൂ‌ർക്കട ടാങ്കിന് സമീപത്ത് വാൽവ് മാറ്റിസ്ഥാപിക്കുന്നതിനുള്ള പണി പൂ‌ർത്തിയാക്കി. പുലർച്ചെ തന്നെ ജലവിതരണം പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ച രാത്രി എട്ടോടെ ആരംഭിച്ച പണി അർദ്ധരാത്രി തന്നെ പൂർത്തിയാക്കാനായെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.പേരൂർക്കട ടാങ്കിലേക്കുള്ള 500 എം.എം പൈപ്പിൽ തകരാറിലായ വാൽവ് മാറ്റി പുതിയത് സ്ഥാപിച്ച പണിയാണ് പൂർത്തിയാക്കിയത്.പണിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി 8 മുതൽ ഇന്നലെ പുലർച്ചെ 4 വരെ നഗരത്തിലെ പകുതിയോളം പ്രദേശങ്ങളിലെ കുടിവെള്ള വിതരണം നിറുത്തിവച്ചിരുന്നു.