congrassil-chernnavark-sw

പള്ളിക്കൽ: മടവൂർ,പുലിയൂർക്കോണം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മടവൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച ഗാന്ധിസ്മൃതി സംഗമം മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ബി.എസ്.പി ഉൾപ്പെടെ വിവിധ രാഷ്ട്രീയപാർട്ടികളിൽ നിന്ന് കോൺഗ്രസിൽ ചേർന്ന അറുപതോളം പ്രവർത്തകർക്ക് കോൺഗ്രസ് അംഗത്വവും സ്വീകരണവും നൽകി. മുൻ എം.എൽ.എ വർക്കല കഹാർ,ഡി.സി.സി ഭാരവാഹികളായ പി.എം.ബഷീർ, പി.വിജയൻ,ജി.റിഹാസ്,യു.ഡി.എഫ് വർക്കല മണ്ഡലം ചെയർമാൻ പി.ധനപാലൻ,ജില്ലാദളിത് കോൺഗ്രസ് പ്രസിഡന്റ് പി.എസ്.അനൂപ്,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനീഷ്,എൻ.സുദർശനൻ,മണ്ഡലം പ്രസിഡന്റുമാരായ ഹസീന,അജിത് കുമാർ,അഫ്സൽ,നബീൽ കല്ലമ്പലം,ജിഹാദ് തുടങ്ങിയവർ പങ്കെടുത്തു.