കല്ലമ്പലം: ലോക തപാൽ ദിനത്തോടനുബന്ധിച്ച് തേവലക്കാട് എസ്.എൻ.യു.പി.എസിലെ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പ്രിയപ്പെട്ടവർക്ക് ഒരു കത്ത് എന്ന പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ വെള്ളല്ലൂർ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു.കുട്ടികൾ എഴുതിയ കത്ത് പോസ്റ്റ് ബോക്സിൽ ഇട്ടു.തുടർന്ന് പോസ്റ്റ് മാസ്റ്റർ പോൽ സംവിധാനത്തെകുറിച്ച് കുട്ടികളോട് വിശദീകരിച്ചു.
പാവല്ല ഡി.വി.എൽ.പി.എസിലെ കുട്ടികൾ കല്ലമ്പലം തപാൽ ഓഫീസ് സന്ദർശിച്ചു.സ്നേഹപൂർവം അമ്മയ്ക്കായി എന്ന പേരിൽ കുട്ടികൾ അമ്മമാർക്ക് കത്തുകൾ അയച്ചു.ഹെഡ്മിസ്ട്രസ് ബി.പ്രീത,പി.ടി.എ പ്രസിഡന്റ് ആർ.രതീഷ്, അദ്ധ്യാപകൻ വി.കെ.ബിജി എന്നിവർ നേതൃത്വം നൽകി.