കാട്ടാക്കട: കിഫ്ബിയുടെ സഹായത്തോടെ 105കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച കോട്ടൂർ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം ഇന്ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ശശീന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ,വി.ശിവൻകുട്ടി,ജി.ആർ.അനിൽ, കെ.കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ,മുഖ്യാതിഥികളായി അടൂർ പ്രകാശ്.എം.പി,എം.എൽ.എമാരായ ജി.സ്റ്റീഫൻ,സി.കെ.ഹരീന്ദ്രൻ,ഡി.കെ.മുരളി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ എന്നിവർ പങ്കെടുക്കും. ആന പുനരധിവാസ കേന്ദ്രം സ്പെഷ്യൽ ഓഫീസർ കെ.ജെ.വർഗ്ഗീസ് റിപ്പോർട്ട് അവതരിപ്പിക്കും. വനം വകുപ്പ് മേധാവി ഗംഗാസിംഗ്,ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ,ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ,ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തംഗങ്ങൾ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.