minister

 49 കരാറുകാരുടെ ലൈസൻസ് റദ്ദാക്കി,നാലുപേർ കരിമ്പട്ടികയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂരിഭാഗം റോഡുകളും നല്ല നിലയിലാണെങ്കിലും 882 റോഡുകളിലായി 1730 കിലോമീറ്റർ റോഡ് മോശം കാലാവസ്ഥ കാരണം തകർന്ന നിലയിലാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. 2,35,000 കിലോമീറ്റർ റോഡാണ് ആകെയുള്ളത്. ഈ വർഷത്തെ അതിശക്തമായ മഴയാണ് തകർച്ചയ്‌ക്ക് കാരണം. ആഗസ്റ്റിൽ ഒരു കമ്മിറ്റി രൂപീകരിച്ച് പ്രശ്‌നങ്ങളുള്ള സ്ഥലങ്ങളിൽ നിർമ്മാണത്തിന് നിർദ്ദേശിച്ചിട്ടുണ്ട്.

റോഡുകളുടെ പുനർനിർമ്മാണത്തിന് 852.78 കോടി രൂപ ആവശ്യമാണ്. ഫ്ളഡ് പാക്കേജിലൂടെയോ വായ്‌പകൾ വഴിയോ ഇതിനുള്ള ധനസമാഹരണം നടത്തുകയാണ്. ജൽജീവൻ മിഷന്റെ ഭാഗമായും ജോലികൾ പുരോഗമിക്കുന്നുണ്ട്. നിർമ്മാണത്തിലെ തെറ്റായ പ്രവണതകൾക്ക് 53 കരാറുകാർക്കെതിരെ നടപടിയെടുത്തു. ഇതിൽ 49 പേരുടെ ലൈസൻസ് റദ്ദാക്കുകയും നാലുപേരെ കരിമ്പട്ടികയിലുമാക്കി. എല്ലാ മണ്ഡലങ്ങളിലും മോണിറ്ററിംഗ് സമിതി പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.