
തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ (കെ.എം.എസ്.സി.എൽ) എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിലൂടെ അല്ലാതെ നേരിട്ട് നിയമനം നടത്തുന്നതായി കണ്ടെത്തിയെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. അനധികൃത നിയമനങ്ങൾ സംബന്ധിച്ച് ലഭിച്ച പരാതികളെ തുടർന്ന് തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.