
അടിമുടി ദുരൂഹത നിഴലിക്കുന്ന ദൃശ്യങ്ങളും സംഭവങ്ങളുമായി അമൽ നീരദ് ചിത്രം ബോഗയ്‌ൻവില്ല ട്രെയിലർ പുറത്ത്. റോയ്സ് തോമസായി കുഞ്ചാക്കോ ബോബനും ഡേവിഡ് കോശി എന്ന പൊലീസ് ഒാഫീസറായി ഫഹദ് ഫാസിലും റീതുവായി ജ്യോതിർമയിയും എത്തുന്നു.നിമിഷനേരംകൊണ്ട് ഒട്ടേറെ കാഴ്ചക്കാരെ ട്രെയിലറിന് ലഭിച്ചു. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, സിന്ധ്ര തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയി എത്തുന്നത്. ക്രൈം ത്രില്ലർ നോവലുകളുടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേർന്നാണ് അമൽ നീരദ് തിരക്കഥ എഴുതുന്നു. ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
അമൽനീരദ് പ്രൊഡക്ഷൻസിന്റെയും ഉദയ പിക്ചേഴ്സിന്റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമ്മാണം. എഡിറ്റർ വിവേക് ഹർഷൻ. പ്രൊഡക്ഷൻ ഡിസൈനർ: ജോസഫ് നെല്ലിക്കൽ. പി.ആർ. ഒ ആതിര ദിൽജിത്.