നെടുമങ്ങാട്: മഹാനവമി, വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ക്ഷേത്രങ്ങളിൽ പൂജവയ്പ്, വാഹനപൂജ, വിദ്യാരംഭം ചടങ്ങുകൾക്ക് തുടക്കമായി. നെടുമങ്ങാട് മേലാങ്കോട് ദേവീ ക്ഷേത്രത്തിൽ ഇന്നലെ വൈകിട്ട് പൂജവയ്പ്പ് നടന്നു.12ന് വൈകിട്ട് 6ന് വാഹനപൂജ, 13ന് രാവിലെ 7.30ന് പൂജയെടുപ്പ്, 8ന് വിദ്യാരംഭം. ആനാട് പാറയ്ക്കൽ മണ്ഡപം ദേവീ ക്ഷേത്രത്തിലും പൂജവയ്പിന് വൻ തിരക്കനുഭവപ്പെട്ടു. 12ന് രാവിലെ 8ന് തൃപുരസുന്ദരിപൂജ, വൈകിട്ട് 5.30ന് മഞ്ഞൾ അഭിഷേകം. തന്ത്രി വീരണകാവ് ഇ.ശംഭു പോറ്റി മുഖ്യ കാർമ്മികനാവും. 6ന് വാഹന പൂജ, ആയുധ പൂജ. 13ന് രാവിലെ 8ന് വിദ്യാരംഭം. റിട്ട.ഹെഡ്മാസ്റ്റർ കെ.പി.ഗിരികുമാർ കുട്ടികളെ ആദ്യക്ഷരം കുറിപ്പിക്കും. ചുള്ളിമാനൂർ ചെറുവേലി തമ്പുരാൻ നഗർ ശ്രീപൊൻകുഴി മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ ഇന്നലെ വൈകിട്ട് പുസ്തകപൂജവയ്പ്പ് നടന്നു. ഇന്നും നാളെയും പ്രത്യേക ശ്രീസരസ്വതീ ദേവീപൂജകൾ. 13ന് രാവിലെ 7ന് പൂജയെടുക്കൽ, തുടർന്ന് സരസ്വതീപൂജ, 7.30ന് വാഹനപൂജ, 8ന് വിദ്യാരംഭം. വേങ്കോട് കൊടൂർ ശ്രീഭഗവതി ക്ഷേത്രത്തിൽ പുസ്തകപൂജ നടന്നു. 12ന് വൈകിട്ട് 6ന് ആയുധ-വാഹന പൂജ, 13ന് രാവിലെ 7ന് പൂജയെടുപ്പ്, 7.30ന് പ്രൊഫ.മണികണ്ഠൻ നായരുടെ മുഖ്യ കാർമ്മികത്വത്തിൽ എഴുത്തിനിരുത്ത്. പനയമുട്ടം ആറ്റിൻപുറം ശ്രീദുർഗാദേവീ ക്ഷേത്രത്തിൽ 13ന് രാവിലെ 7.30ന് വിദ്യാരംഭം. ക്ഷേത്രമേൽശാന്തി ബിനീഷ് പോറ്റി കാർമ്മികത്വം വഹിക്കും. പനയമുട്ടം ശ്രീചെമ്പൻകോട് ദേവീക്ഷേത്രത്തിൽ പുസ്തകപൂജ. നടത്തി. 13ന് രാവിലെ 8ന് ക്ഷേത്രമേൽശാന്തി വിതുര കൊട്ടിയത്തറ അജീഷ് പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ വിദ്യാരംഭം.പുതുക്കുളങ്ങര ശ്രീഭദ്രകാളി ക്ഷേത്രത്തിൽ 19 -മത് ഉദയാസ്തമന പൂജയും നവരാത്രി സംഗീതോത്സവവും ആരംഭിച്ചു.ഇന്ന് വൈകിട്ട് 7.30ന് പുസ്തകപൂജ,12ന് രാവിലെ 6ന് ഉദയാസ്തമന പൂജ,കലശപൂജ, കലശാഭിഷേകം, വൈകിട്ട് 6 ന് ഭജന,7.30ന് വാഹനപൂജ,13ന് രാവിലെ 6 ന് പൂജയെടുപ്പ്, 7 ന് വിദ്യാരംഭം.തന്ത്രി ഇ.ദാമോദരൻ പോറ്റി കാർമ്മികനാവും.