
ചിറയിൻകീഴ്: മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായി ചുമതലയേറ്റതിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗാന്ധിസ്മാരകത്തിലെ അഴൂർ പ്രൈമറി ഹെൽത്ത് സെന്ററും പരിസര പ്രദേശങ്ങളും കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ആശുപത്രി പരിസരത്ത് നടന്ന ഗാന്ധിജി അനുസ്മരണവും ശുചീകരണ പ്രവർത്തനങ്ങളും ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എ.ആർ.നിസാർ അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ.ചിന്നു ആൻ സ്റ്റീഫൻ,ബി.മനോഹരൻ,കെ.ഓമന,പുതുക്കരി പ്രസന്നൻ,മാടൻവിള നൗഷാദ്,സുജി.എസ്.കെ,എസ്.ജി.അനിൽ കുമാർ,എം.ഷാബുജാൻ,ജനകലത,എസ്.സുരേന്ദ്രൻ,രാജൻ കൃഷ്ണപുരം,എ.കെ.ശോഭനദേവൻ തുടങ്ങിയവർ നേതൃത്വം നൽകി.