
വർക്കല: ശ്രീനാരായണ കോളേജ് ഗ്രീൻ ക്യാമ്പസ് ക്ലബിന്റെയും നാഷണൽ സർവീസ് യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ സ്വച്ഛ് ഹീ സേവ - മാലിന്യമുക്ത ക്യാമ്പയിൻ വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.വിനോദ്.സി.സുഗതൻ അദ്ധ്യക്ഷത വഹിച്ചു.ഹരിത കേരള മിഷൻ അസിസ്റ്റന്റ് സ്റ്റേറ്റ് കോഓർഡിനേറ്റർ എസ്.യു.സഞ്ജീവ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോഓർഡിനേറ്റർ സി.അശോക്,ഐ.ക്യു.എ.സി കോഓർഡിനേറ്റർ ഡോ.എസ്.സി.ശ്രീരഞ്ജിനി,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.കെ.സുമേഷ്,വർക്കല മുനിസിപ്പാലിറ്റി ഗ്രീൻ സിറ്റി മാനേജർ എസ്.പ്രകാശ്,ഹരിത കേരളം മിഷൻ റിസോഴ്സ്‌പേഴ്സൺ സിന്ധു സുനിൽ,പി.ടി.എ സെക്രട്ടറി ആർ.ശ്യാംരാജ്,നന്ദു കൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് വോളന്റിയർ ഇമേജ്സെൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രീൻ ക്യാമ്പസ് ക്ലബ്
കോഓർഡിനേറ്ററും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറുമായ ഡോ.ജി.എസ്.ബബിത സ്വാഗതവും ഗ്രീൻ ക്യാമ്പസ് ക്ലബ് അസിസ്റ്റന്റ് കോഓർഡിനേറ്റർ ആവണി ശശീന്ദ്രൻ നന്ദിയും പറഞ്ഞു.